Wednesday, September 2, 2026
No menu items!
Homeവാർത്തകൾഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍; നാല് മരണം, 50ലേറെ...

ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.വിവാഹാഘോഷത്തില്‍ പങ്കെടുത്തവരാണ് മരിച്ചത്. അന്‍പതിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്ന സിറിക് സ്ഥിതിചെയ്യുന്നത്

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം നടത്തിയതായി നേരത്തേ ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനും ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായും ജോര്‍ദാനിലേക്കുവന്ന എല്ലാ മിസൈലുകളും തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments