കോട്ടയം:ചെസ്സിൽ FIDE റേറ്റിങ്ങിൽ മികവുറ്റ നേട്ടവുമായി ദക്ഷേഷ് എസ്. നായർ
ചെസ്സ് കളിയിലെ റാപ്പിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ FIDEയുടെ മികച്ച റേറ്റിങ് സ്വന്തമാക്കി ദക്ഷേഷ് എസ്. നായർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ചെസ്സിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ദക്ഷേഷ് നേടിയിട്ടുണ്ട്. ഇതിനകം മൂന്ന് തവണ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനും ദക്ഷേഷിന് കഴിഞ്ഞിട്ടുണ്ട്.
സെക്രട്ട് ഹാർട്ട് പബ്ലിക് സ്കൂൾ, എസ്.എച്ച്. മൗണ്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദക്ഷേഷ് എസ്. നായർ, കോട്ടയം ചവിട്ടുവരി പ്രണവം വീട്ടിൽ സന്തോഷ്കുമാർ സുവർണ്ണ ദമ്പതികളുടെ മകനാണ്.

