Tuesday, November 3, 2026
No menu items!
Homeവാർത്തകൾയുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്.

യുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്.

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. യുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണത്തുടർച്ചയുടെ ശക്തി അളക്കുന്ന ഈ തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ഗതിയെ മാറ്റിമറിക്കും. 435 പ്രതിനിധി സഭ സീറ്റുകളിലേക്കും സെനറ്റിലെ നിർണായകമായ 35 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. പരന്പരാഗത വോട്ടർമാർ കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പും വലിയ പ്രചാരണമാണ് അവസാന ഘട്ടത്തിൽ അഴിച്ചുവിട്ടത്. ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമായാൽ, അത് ട്രംപ് ഭരണകൂടത്തിന്റെ അടുത്ത രണ്ട് വർഷത്തെ നയങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും.കുടിയേറ്റം, ഗർഭച്ഛിദ്രാവകാശങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയ്ക്കൊപ്പം അമേരിക്കയുടെ ആഗോള വിദേശനയങ്ങളെയും ഈ ജനവിധി സ്വാധീനിക്കും. പ്രധാന നഗരങ്ങളിലും നിർണായക സ്വിംഗ് സ്റ്റേറ്റുകളിലും കനത്ത പോളിംഗ് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും ബാധിക്കും. ഇറാനെതിരെ ട്രംപ് ആക്രമണം പുനരാരംഭിക്കുമോയെന്നും ലോകത്തിന് ആശങ്കയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments