Monday, July 20, 2026
No menu items!
Homeവാർത്തകൾമൂന്ന് ഉറപ്പുകൾ ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക്

മൂന്ന് ഉറപ്പുകൾ ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക്

ന്യൂഡൽഹി: 20 ദിവസത്തിലേറെയായി നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്, തന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ചു. എക്സിലൂടെ പങ്കുവെച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചകൾക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, പ്രത്യേകിച്ച് ദേശീയതലത്തിൽ വിവാദമായ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ വ്യക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ പൊതുവേദിയിൽ ഉറപ്പ് നൽകണമെന്നതാണ് രണ്ടാമത്തെ ആവശ്യം. വിഷയത്തിൽ രാഷ്ട്രീയ സമ്മർദം വർധിപ്പിച്ച് പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് വാങ്ചുക് സ്വീകരിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, പ്രധാന രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി ആദ്യ രണ്ട് ആവശ്യങ്ങളിലും വ്യക്തമായ ഉറപ്പ് നൽകണമെന്നും അദ്ദേഹം മൂന്നാമത്തെ നിബന്ധനയായി മുന്നോട്ടുവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയർത്തിയാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ സുതാര്യത, പരീക്ഷാ സംവിധാനത്തിലെ വിശ്വാസ്യത, വിദ്യാർഥികളുടെ ഭാവി എന്നിവ സംരക്ഷിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വാങ്ചുകിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെ, അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധ വീണ്ടും ഈ വിഷയത്തിലേക്ക് തിരിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments