Tuesday, July 21, 2026
No menu items!
Homeവാർത്തകൾപീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം; ഭൂചലനമാണെന്ന് സംശയം

പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം; ഭൂചലനമാണെന്ന് സംശയം

തൃശ്ശൂര്‍: പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഭൂചലനമാണെന്നാണ് നാട്ടുകാരുടെ സംശയം. പ്രകമ്പനത്തില്‍ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാന രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments