ഡാലസ്: ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ വിജയം സ്വന്തമാക്കി ഈജിപ്ത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്താണ് ഈജിപ്ത് പ്രീക്വാർട്ടർ യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ അർജന്റീന ഈജിപ്തിന്റെ എതിരാളികൾ.ഡാലസിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. എസ്ട്രാടൈമിൽ സ്കോർ ഉയർത്തതാണ് ഇരുപക്ഷവും പരാജയപ്പെട്ടതോടെയാണ് മത്സരം പെനാല്ടിയിലേക്ക് നീങ്ങിയത്. കിക്കെടുത്ത നാല് ഈജിപ്ഷ്യൻ താരങ്ങളും പന്ത് വലയിലെത്തിച്ചപ്പോൾ രണ്ടു ഓസ്‌ട്രേലിയൻ താരങ്ങൾക്ക് പിഴച്ചു. ഇതോടെ ഈജിപ്ത് 4-2 മാർജിനിൽ ഷൂട്ട് ഔട്ടും മത്സരവും സ്വന്തമാക്കിനേരത്തെ, കളിയുടെ 13ആം മിനുട്ടിൽ ഇമാം അഷോറിലൂടെ ഈജിപ്ത് ആണ് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോൾ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. സ്ഥിരം സമയത്തിന്റെ അവസാന ഘട്ടത്തിൽ കളി ഈജിപ്ത് ജയിച്ചുവെന്നു കരുതിയെങ്കിലും ഓസ്‌ട്രേലിയൻ ഗോളി മികച്ച സേവിലൂടെ ടീമിനെ രക്ഷിച്ചു. മുഹമ്മദ് സലായുടെ ക്രോസിൽ കാലു വച്ച റാമി റാബിയ മികച്ചൊരു ഹെഡ്ഡർ പായിച്ചെങ്കിലും ഗോളി ബീച്ച് ഒറ്റക്കയ്യൻ സേവിലൂടെ പന്ത് പുറത്തേക്ക് തട്ടികളഞ്ഞു

