Saturday, October 10, 2026
No menu items!
Homeവാർത്തകൾനോർക്ക കെയർ മൊബൈൽ ആപ് അപ്ഡേഷൻ: ചില സേവനങ്ങൾ തടസ്സപ്പെടും

നോർക്ക കെയർ മൊബൈൽ ആപ് അപ്ഡേഷൻ: ചില സേവനങ്ങൾ തടസ്സപ്പെടും

മസ്കത്ത്: നോർക്ക കെയർ മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ആപ്പ് അപ്ഡേഷന്‍ നടക്കുന്നതിനാൽ ഒക്ടോബർ 10 മുതൽ 21 വരെ ചില സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ലൈവ് ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കൽ, ക്യാഷ്‌ലെസ് ആശുപത്രികളുടെ പട്ടിക, ഇ-മെയിൽ /മൊബൈൽ നമ്പർ/പേര് തുടങ്ങിയ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തൽ, ഇ-കാർഡ് അപ്‌ഡേറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യൽ, ഇൻഷുറന്‍സ് തുകയുടെ വിവരങ്ങൾ, പേയ്മെന്റ് രസീത് ഡൗൺലോഡ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്കായിരിക്കും ഈ ദിവസങ്ങളിൽ തടസ്സം നേരിടുക. അതേസമയം, നോർക്ക കെയറിന്റെ വെബ് പോര്‍ട്ടലില്‍ എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്. ടോൾ ഫ്രീ നമ്പറുകളും ഇ -മെയിൽ സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കും. നിലവിലുള്ള നോർക്ക കെയർ അംഗങ്ങളുടെ ചികിത്സ, ക്ലെയിം പ്രോസസിങ്, കസ്റ്റമർ സപ്പോർട്ട് എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments