Saturday, October 10, 2026
No menu items!
Homeവാർത്തകൾസുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി

സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി. കോടതി നിർദേശം മറികടന്നാണ് സ്റ്റേഷനുകൾ പൂട്ടിയതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ശനിയാഴ്ച ഹരജി നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അടക്കമുള്ളവരാണ് എതിർകക്ഷികൾ.സിജെപിയുടെ പ്രതിഷേധത്തെ തുടർന്നാണ് വിവാദം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടക്കാനും ട്രെയിനുകൾ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടപെട്ടത്.പൊതുഗതാഗതം പൂർണമായി തടയരുതെന്നായിരുന്നു കോടതിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കവെ, മെട്രോക്കും റെയിൽവേക്കും പൂർണ നിരോധനം പാടില്ലെന്ന് വ്യക്തമാക്കി. നിയന്ത്രണമാകാം പക്ഷെ എല്ലാം നിർത്തിവെക്കരുതെന്നും ക്രമസമാധാനം നോക്കുന്നതോടൊപ്പം ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.നിരോധനവും നിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ടെന്ന കോടതിയുടെ പരാമർശത്തെ തുടർന്ന് തീരുമാനം പുനഃപരിശോധിക്കാമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പ് നൽകിയിരുന്നു. നിയന്ത്രിത രീതിയിൽ സർവീസ് നടത്താനും അതിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ പത്രങ്ങളിലും ഓൺലൈനിലും അഡ്വൈസറി നൽകാനും കോടതി നിർദേശിച്ചിരുന്നു.എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് പുതിയ ഹരജിയിലെ ആരോപണം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി 9 മുതൽ ശനിയാഴ്ച വൈകിട്ട് 6 വരെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്നാണ് ഡൽഹി മെട്രോയുടെ അറിയിപ്പ്. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ ഈ നടപടി കോടതിയലക്ഷ്യമാണെന്നാണ് ഹരജിക്കാരന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments