Saturday, October 10, 2026
No menu items!
Homeവാർത്തകൾദീപ്‌കെയെ പിടിക്കാന്‍ വിമാനത്തില്‍ കയറി പൊലീസ്; നാടകീയ രംഗങ്ങള്‍

ദീപ്‌കെയെ പിടിക്കാന്‍ വിമാനത്തില്‍ കയറി പൊലീസ്; നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രക്ഷോഭത്തിനെത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിമാനത്തിനകത്ത് വെച്ച്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ദീപ്‌കെയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിജിത് ദീപ്‌കെ സഞ്ചരിച്ച വിമാനം ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയെങ്കിലും യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പിന്നാലെ പൊലീസ് വിമാനത്തിനുള്ളിലേക്ക് കയറി. ഇതോടെ വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വിമാനത്തിനുള്ളില്‍ പൊലീസ് എത്തിയ ദൃശ്യങ്ങള്‍ ദീപ്‌കെ ലൈവ് വീഡിയോയിലൂടെ പുറത്തുവിട്ടു. ഇതോടെ വീഡിയോ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെയാണ് പൊലീസ് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തത്. ദീപ്‌കെക്ക് പിന്നാലെ സിജെപി സഹ കണ്‍വീനര്‍മാരായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മൂവരും ഒരേ വിമാനത്തിലാണുണ്ടായിരുന്നത്. സമരത്തെ നേരിടുന്നതിനായി പലയിടങ്ങളിലും പ്രവര്‍ത്തകരെയും നേതാക്കളെയും മുന്‍കരുതല്‍ കസ്റ്റഡിയിലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളെ തടഞ്ഞുവെച്ചിരിക്കുകയാണ്. സംഘ്പരിവാര്‍ വിരുദ്ധ ഇന്‍ഫ്‌ലുവന്‍സറും യൂട്യൂബറുമായ ധ്രുവ് റാഠിയെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. ജന്തര്‍ മന്തര്‍ 2.0 സമരത്തിന് തൊട്ടുമുമ്പാണ് അറസ്റ്റ്. ഗുഡ്ഗാവിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments