Tuesday, October 6, 2026
No menu items!
Homeവാർത്തകൾകളിക്കേണ്ട പ്രായത്തിൽ സ്വന്തമായി ബ്രാൻഡ്! വിദേശവിപണി കീഴടക്കി തൃശൂരിലെ കൊച്ചുസഹോദരിമാർ; പെർഫ്യൂമുകളും ലിപ്ബാമുകളുംവൻഹിറ്റ്!

കളിക്കേണ്ട പ്രായത്തിൽ സ്വന്തമായി ബ്രാൻഡ്! വിദേശവിപണി കീഴടക്കി തൃശൂരിലെ കൊച്ചുസഹോദരിമാർ; പെർഫ്യൂമുകളും ലിപ്ബാമുകളുംവൻഹിറ്റ്!

തൃശൂർ: സ്കൂൾ പുസ്തകങ്ങളുമായി നടക്കേണ്ട പ്രായത്തിൽ സംരംഭകത്വ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തി ശ്രദ്ധേയരാവുകയാണ് തൃശൂർ സ്വദേശികളായ കനിഷ്കയും ഏകാൻഷ്കയും. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന ഈ കൊച്ചുമിടുക്കികളുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ കടൽ കടന്ന് വിദേശരാജ്യങ്ങളിലും വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്.ഇളയ കുട്ടി ഏകാൻഷ്കയ്ക്ക് ആറാം വയസ്സിൽ സ്കൂളിൽ വെച്ചുണ്ടായ അപകടവും തുടർന്നുള്ള ചികിത്സകളുമാണ് ഈ സംരംഭത്തിന്റെ പിറവിക്ക് വഴിയൊരുക്കിയത്. അപകടത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏകാൻഷ്കയ്ക്ക് രണ്ട് വർഷത്തോളം വീട്ടിൽ തന്നെ കഴിയേണ്ടതായും വന്നു. സഹോദരിയുടെ വിരസത മാറ്റാനായി കനിഷ്ക വീട്ടിൽ വെച്ച് സോളിഡ് പെർഫ്യൂമുകൾ ഉണ്ടാക്കി തുടങ്ങിയതായിരുന്നു തുടക്കം. തുടർന്ന് ഇരുവരും ഓൺലൈൻ പെർഫ്യൂമറി കോഴ്സ് പൂർത്തിയാക്കി ശാസ്ത്രീയമായി ഉൽപ്പന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചു. പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമിച്ച ലിപ് ബാം, സുഗന്ധ ലേപനങ്ങൾ, സോളിഡ് പെർഫ്യൂം എന്നിവയ്ക്ക് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് നൽകിയ ആത്മവിശ്വാസത്തിൽ വലിയ വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ ഇവർ സ്വന്തം ബ്രാൻഡ് കെട്ടിപ്പടുക്കുകയായിരുന്നു.പഠനത്തെ ഒട്ടും ബാധിക്കാത്ത തരത്തിലാണ് ഇരുവരും സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലും സ്കൂൾ അവധി ദിവസങ്ങളിലുമാണ് ഉൽപ്പന്ന നിർമാണവും മറ്റ് പ്രധാന ജോലികളും നടത്തുന്നത്. വീടിന്റെ ഒരു ഭാഗം തന്നെയാണ് ചെറിയ നിർമാണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. സ്വന്തം നിലയിൽ ആവശ്യക്കാരെ കണ്ടെത്തുന്നതിനൊപ്പം ഡിസ്ട്രിബ്യൂട്ടർമാർ വഴിയും ഇവർ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള വിതരണക്കാർ വീട്ടിലെത്തി മൊത്തമായി വാങ്ങുന്ന ഉൽപ്പന്നങ്ങൾ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് എത്തുന്നുണ്ട്. കേരളത്തിന് പുറമെ ഡിസ്ട്രിബ്യൂട്ടർമാർ വഴി യുഎഇ, യുകെ തുടങ്ങിയ വിദേശ വിപണികളിലേക്കും ഇവരുടെ നാച്ചുറൽ ഉൽപ്പന്നങ്ങൾ വൻതോതിൽ കയറ്റി അയക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments