മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തിന് വിജിലൻസ്. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക നടപടികൾ ഇന്ന് തുടങ്ങും. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി. കെഎസ്ടിപി അഴിമതി ആരോപണത്തിലും പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന നടക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം നടത്താൻ മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്.

