തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളെ സംബന്ധിച്ചുള്ള പരാതികൾക്ക് പരിഹാരമായി . ദീര്‍ഘദൂരയാത്രയ്ക്ക് യോജ്യമല്ലാത്ത സീറ്റുകള്‍ക്ക് പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍ ലഭ്യമാക്കും. ഇതിനായി പതിനാറ് കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളും മാറ്റും.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സാധാരണ മെയില്‍ എക്സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ നല്കുന്ന ചെരിവില്ലാത്ത സീറ്റുകളാണ് ജനശതാബ്ദിയിലും നല്‍കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് പുതിയ കോച്ചുകള്‍ എത്തിച്ചത്

