തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ രാത്രി അരമണിക്കൂറിലേറെ നീണ്ട പവര്‍കട്ട്. ഇന്നലെ വൈകീട്ട് ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി മുടങ്ങി. ഉയര്‍ന്ന ചൂടുമൂലം ഉപയോഗം വര്‍ധിച്ചതും ദേശീയ ഗ്രിഡില്‍ നിന്നുള്ള ലഭ്യതയില്‍ കാര്യമായ കുറവ് അുഭവപ്പട്ടതും മൂലമാണ് നിയന്ത്രണം വേണ്ടി വന്നതെന്നാണ് കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ കാലവര്‍ഷം ലഭിക്കാതിരുന്നതും വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാത്രികാലത്ത് പവര്‍ കട്ട് ഏര്‍പ്പെടുത്തിയത്.പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാന്‍ സംസ്ഥാനം പവര്‍ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചതും നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 500 മുതല്‍ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള ശീതീകരണ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ വര്‍ധനവിന് കാരണമായത്

