Monday, November 2, 2026
No menu items!
Homeവാർത്തകൾജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കില്‍ കുറവുവരും

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കില്‍ കുറവുവരും

തിരുവന്തപുരം: തിരുവനന്തപുരം – കണ്ണൂര്‍, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ പിന്‍വലിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16376/75, തിരുവന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയുടെ പുതിയ നമ്പര്‍ 16380/79. 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നതോടെ എ.സി യാത്രയ്ക്ക് 45 രൂപയും നോണ്‍-എ.സി യാത്രയ്ക്ക് 15 രൂപയും വരുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഈടാക്കില്ല. ഇത് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിന്‍ നമ്പറിലെ മാറ്റവും ഒഴിച്ചുനിര്‍ത്തിയാല്‍, ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. വിവിധ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ നിലവിലെ സമയക്രമം മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോർട്ട്. ലോകമാന്യതിലക് – തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം – പട്‌ന ട്രെയിനുകളും സാധാരണ എക്‌സ്പ്രസുകളായി മാറും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments