Tuesday, September 8, 2026
No menu items!
Homeവാർത്തകൾ6ജി നെറ്റ് വർക്കിനായുള്ള അന്താരാഷ്ട്ര കൂട്ടായ്മയില്‍ ഇന്ത്യയും.

6ജി നെറ്റ് വർക്കിനായുള്ള അന്താരാഷ്ട്ര കൂട്ടായ്മയില്‍ ഇന്ത്യയും.

ന്യൂഡല്‍ഹി: അടുത്ത തലമുറ 6ജി നെറ്റ് വർക്കിനായുള്ള അന്താരാഷ്ട്ര കൂട്ടായ്മയില്‍ ഇന്ത്യയും. ആറാം തലമുറ മൊബൈല്‍ നെറ്റവര്‍ക്കുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ 24 രാജ്യങ്ങളാണുള്ളത്. കൂട്ടായ്മയില്‍ ഇന്ത്യയും അംഗമായതായി യുഎസ് വാണിജ്യ വകുപ്പാണ് അറിയിച്ചത്.ജി20 ഇന്നൊവേഷന്‍ മന്ത്രിതല യോഗത്തോടനുബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തി. 6ജി സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു

‘അടുത്ത തലമുറ നെറ്റ് വര്‍ക്കുകള്‍ നമ്മുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കാനും, ഞങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്താനും, 6ജിയില്‍ നവീകരണം പ്രോത്സാഹിപ്പിക്കാനും ഇന്ത്യ, യുഎസിനും മറ്റ് 24 രാജ്യങ്ങള്‍ക്കും ഒപ്പം ചേര്‍ന്നതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ യുഎസ് വാണിജ്യവകുപ്പ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.യുഎസിലെ മിയാമിയില്‍ ജി20 ഇന്നൊവേഷന്‍ മന്ത്രിതല യോഗത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള ചാപ്പല്‍ ഹില്ലിലാണ് ജി20 ഇന്നൊവേഷന്‍ മന്ത്രിമാരുടെ യോഗം നടന്നത്. അമേരിക്കന്‍ വാണിജ്യ വകുപ്പും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസിയും (ഒഎസ്ടിപി) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments