മോസ്കോ: റഷ്യ-യുക്രെയ്ന് സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രസ്താവനയില്‍ നരേന്ദ്രമോദി വ്യക്തമാക്കി. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്താനിലെത്തിയപ്പോഴാണ് ഇരു നേതാക്കന്മാരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ ബിഷ്കെക്കില്‍ നടക്കുന്ന ആറാമത് വേള്‍ഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയും പുടിനും ഒരേ കാറിലാണ് പോയത്.’അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നാം മാറേണ്ടതുണ്ട്. എത്രയുംവേഗം എല്ലാ പ്രശ്നങ്ങൾക്കും സമാധാനപരമായ പരിഹാരം എന്നതാണ് മനുഷ്യത്വത്തിന്റെ ആഹ്വാനം, അതാണ് ഇന്ത്യയുടെ സന്ദേശം. ഗാന്ധിയുടെയും ബുദ്ധന്റെയും നാട് ഒരു സന്ദേശമാണ് പങ്കുവെക്കുന്നത്, സമാധാനത്തിന്റെ പാത. ഇന്ന് ഇക്കാര്യങ്ങളാണ് ഞാൻ താങ്കളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്’, മോദി പറഞ്ഞു.’യുക്രെയ്ന് വിഷയം ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. മുന്‍പ് നമ്മള് കണ്ടപ്പോള്‍ വിഷയത്തിന്റെ സകലമാന വശത്തെയുംകുറിച്ച് താങ്കള്‍ എന്നോട് വിശദീകരിച്ചിരുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും, അത് തുടരുകയും ചെയ്യും. യുദ്ധത്തിനായി ചെലവിടുന്ന ഓരോദിവസവും മാനവികതയെ പിന്നോട്ടാക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദേശീയതാത്പര്യത്തിനാണ് ഇന്ത്യയുടെയും റഷ്യയുടെയും പ്രഥമപരിഗണനയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പുടിിനെ കണ്ടതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. കഴിഞ്ഞകൊല്ലത്തെ പുതിന്റെ ഇന്ത്യാസന്ദര്‍ശനം ഏറെ വിജയകരമായിരുന്നു. സാമ്പത്തികബന്ധങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ് മുഴുവന്‍ ഇന്ത്യക്കാരും, മോദി പറഞ്ഞു

