Saturday, October 10, 2026
No menu items!
Homeവാർത്തകൾഅഭിജിത് ദീപ്‌കെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നേതാക്കളില്ലാതെയും സമരം തുടരുമെന്ന് സിജെപി

അഭിജിത് ദീപ്‌കെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നേതാക്കളില്ലാതെയും സമരം തുടരുമെന്ന് സിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ദീപ്‌കെയെ കൂടാതെ സിജെപി സഹ കണ്‍വീനര്‍മാരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം തുടരുമെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സിജെപി പ്രതികരിച്ചു. താനുള്‍പ്പെടെയുള്ള സിജെപി നേതാക്കളെ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി അടിയന്തരാവസ്ഥ കാലത്ത് പോലും കാണാത്ത നടപടിയാണെന്ന് അഭിജിത് ദീപ്‌കെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചു. ഭരണകൂടം അമിതാധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ ഒരു മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസും പ്രതികരിച്ചു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് വിമാനത്തില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത് ദീപ്‌കെ സഞ്ചരിച്ച വിമാനം ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയെങ്കിലും യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പിന്നാലെ പൊലീസ് വിമാനത്തിനുള്ളിലേക്ക് കയറി. ഇതോടെ വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വിമാനത്തിനുള്ളില്‍ പൊലീസ് എത്തിയ ദൃശ്യങ്ങള്‍ ദീപ്‌കെ ലൈവ് വീഡിയോയിലൂടെ പുറത്തുവിട്ടു. ഇതോടെ വീഡിയോ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെയാണ് പൊലീസ് ദീപ്‌കെയെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments