Wednesday, September 9, 2026
No menu items!
Homeവാർത്തകൾറിക്കോർഡ് കളക്ഷനുമായി നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'...

റിക്കോർഡ് കളക്ഷനുമായി നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയ യാത്ര തുടരുന്നു

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ മോഹൻലാൽ ചിത്രം ‘എൽ2 എമ്പുരാൻ’ എന്ന വൻ ഹിറ്റിന്റെ കളക്ഷൻ റെക്കോർഡുകൾ മറികടന്ന് മലയാള സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷൻ നേടുന്ന ചിത്രമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറിയിരിക്കുകയാണ്. പതിനെട്ടാം ദിനത്തിൽ ഇന്ത്യയിൽ നിന്ന് 4.37 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് ഒരു കോടി രൂപയും സ്വന്തമാക്കിയ ചിത്രം ഇതുവരെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 271.98 കോടി രൂപ കളക്ട് ചെയ്തുകഴിഞ്ഞു. ഇതിനോടകം 149.98 കോടി രൂപ ഇന്ത്യയിൽ നിന്നും 122 കോടി രൂപ വിദേശത്ത് നിന്നും ചിത്രം നേടി.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഭാവിയിൽ ലോക: അദ്ധ്യായം-1 ചന്ദ്രയുടെ റെക്കോർഡും തകർത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തൽ. സംഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments