Wednesday, September 9, 2026
No menu items!
Homeവാർത്തകൾപന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ്...

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) എക്സാമിനേഷൻ 2026ന്റെ വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) എക്സാമിനേഷൻ 2026ന്റെ വിജ്ഞാപനം പുറത്തിറക്കി. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

തസ്തികയും ഒഴിവുകളും

ലോവർ ഡിവിഷൻ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), DEO ഗ്രേഡ് ‘A’ ഇനി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അകെ 2,536 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എണ്ണം ഇനിയും വർധിപ്പിക്കാം

വിദ്യാഭ്യാസ യോഗ്യത

DEO/DEO Grade ‘A’: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് വിജയിച്ചവരും മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവരുമായിരിക്കണം.

LDC/JSA, മറ്റ് DEO/DEO Grade ‘A’ തസ്തികകൾ: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.12-ാം ക്ലാസ് പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ 2026 ഒക്ടോബർ 7നകം പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം. ഫലം പ്രഖ്യാപിക്കുന്ന നടപടിയിലുള്ളവർക്ക് യോഗ്യത ഉണ്ടായിരിക്കില്ല

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി.2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.മൂന്ന് വർഷമോ അതിൽ കൂടുതലോ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ സിവിലിയൻ ജീവനക്കാർക്ക് പരമാവധി 40 വയസ് വരെ പ്രായ ഇളവ് ലഭിക്കും.

ശമ്പളം

LDC/JSA: 19,900 മുതൽ 63,200 രൂപയാണ് വരെയാണ് ശമ്പള സ്കെയിൽ.DEO: തസ്തികയ്ക്ക് അനുസരിച്ച് 25,500 മുതൽ 81,100 രൂപ വരെയും 29,200 മുതൽ 92,300 രൂപ വരെയും ശമ്പളം ലഭിക്കും.DEO Grade ‘A’: 25,500 മുതൽ 81,100 രൂപ വരെയാണ് ശമ്പള സ്കെയിൽ

തെരഞ്ഞെടുപ്പ് പ്രക്രിയരണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ടയർ -I ൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ് എന്നീ വിഷയങ്ങളിൽ 100 ചോദ്യങ്ങളുണ്ടാകും.ടയർ -IIൽ മാത്തമാറ്റിക്സ്, റീസണിങ്, ഇംഗ്ലീഷ്, ജനറൽ അവയർനെസ്, കംപ്യുട്ടർ നോളജ് എന്നിവ ഉൾപ്പെടും. DEO തസ്തികയ്ക്ക് സ്കിൽ ടെസ്റ്റും LDC/JSA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_chsl_2026.pdf

അപേക്ഷ സമർപ്പിക്കാൻ സന്ദർശിക്കുക .https://ssc.gov.in/login

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments