Wednesday, March 25, 2026
No menu items!
Homeവാർത്തകൾഇടുക്കി പാർക്കിന്​ സമീപം കടുവയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് പരിശോധന തുടങ്ങി

ഇടുക്കി പാർക്കിന്​ സമീപം കടുവയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് പരിശോധന തുടങ്ങി

ചെറുതോണി: ഇടുക്കി പാർക്കിന്​ സമീപം കടുവയെ കണ്ടതായി അഭ്യൂഹം. കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചത് അനുസരിച്ച് വനം വകുപ്പ്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച പുലർച്ച രണ്ടിന്​ മലപ്പുറത്തു നിന്ന്​ ലോഡുമായി കുമളിക്ക്​ പോയ പിക്​അപ്​ ലോറി ഡ്രൈവർ റിൻഷാദ് ആണ് കടുവയെ കണ്ടത്. ഇടുക്കി പാർക്കിനോട്​ ചേർന്ന് വലതുവശത്തെ കാട്ടിലേക്ക്​ പോകുന്നതാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. ഒരുനിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനെ അറിയിച്ചു. ഇയാൾ ഇടുക്കി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്​ രാത്രി തന്നെ ഇടുക്കി ഫോറസ്റ്റ് സ്‌റ്റേഷനിലെ​ വനം വകുപ്പ്​ ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തി. കഞ്ഞിക്കുഴിയിൽ പുലിയെ തിരയുന്നതിനായി എരുമേലിയിൽ നിന്ന്​ കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഡ്രോൺ. നഗരംപാറ റേഞ്ച്​ ഓഫിസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച്​ ഓഫിസർ കെ.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ്​ ഓഫിസർ കെ.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ ആൽബർട്ട് കെ. സണ്ണി, അനിത്ത് സി., ആൽബിൻ, വാച്ചർമാരായ മനു, ലാലു തുടങ്ങിയവരുടെ സംഘമാണ് രണ്ട്​ ഭാഗമായി തിരച്ചിൽ നടത്തുന്നത്. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ച മൂന്നാറിൽ നിന്ന് ആർ.ആർ ടീമിനെ എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments