Saturday, July 18, 2026
No menu items!
Homeവാർത്തകൾ72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം, വള്ളം തുഴയുന്ന വേഴാമ്പലിന്റെ 'വേഴു'എന്ന പേര് ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം, വള്ളം തുഴയുന്ന വേഴാമ്പലിന്റെ ‘വേഴു’എന്ന പേര് പ്രകാശനം ചെയ്തു

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ ‘വേഴു’എന്ന പേര് പതിച്ച ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ലിജു പ്രകാശന കർമ്മം നിർവ്വഹിച്ചു.ജില്ലാ കളക്ടർ ഷാജി വി. നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.ആലപ്പുഴ, കുതിരപ്പന്തി, നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 1575 എൻട്രികളില്‍ നിന്നാണ് ‘വേഴു’ എന്ന പേര് തെരഞ്ഞെടുത്തത്.വിജയിക്ക് മുല്ലയ്ക്കല്‍ നൂർ ജ്വല്ലറി നല്‍കുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments