ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്
വെള്ളത്തുണികള്‍ കൊണ്ട് വേദി മറിച്ചാണ് പൊലീസ് സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് സമരവേദിയില്‍ സംഘര്‍ഷ അന്തരീഷം സൃഷ്ടിക്കപ്പെട്ടു.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 20 ന് പാര്‍ലമെന്റിന് പുറത്ത് സിജെപി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരിക്കെയാണ് പൊലീസ് നീക്കം. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന നിരാഹാര സമരം 21ആം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നീക്കം

