Saturday, November 21, 2026
No menu items!
Homeവാർത്തകൾ2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്.

2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്.

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും കേന്ദ്ര സർക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേർന്നാണ് അപ്രന്റീസ് തിരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നത്.

ഡിസംബർ അഞ്ചിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളജിൽ നടക്കുന്ന മേളയിലൂടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. കൊച്ചി മെട്രോ, എച്ച്.ഒ.സി., എഫ്.എ.സി.ടി., ഡി.പി. വേൾഡ്, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ, ഹിന്ദുസ്ഥാൻ യൂണിലിവർ, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ മേളയിൽ പങ്കെടുക്കും

യോഗ്യത

ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്‌സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

കോഴ്‌സ് പാസായി അഞ്ച് വർഷം കഴിയാത്തവരായിരിക്കണം അപേക്ഷകർ.

അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയവരെ പരിഗണിക്കില്ല.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ആദ്യം കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിന്റെ വെബ്‌സൈറ്റായ www.sdcentre.org വഴി രജിസ്റ്റർ ചെയ്യണം. ഡിസംബർ നാലിന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ കാർഡ് ഇ-മെയിൽ മുഖേന ലഭിക്കും.

രജിസ്‌ട്രേഷൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളജിൽ എത്തണം.

ഉദ്യോഗാർഥികൾക്ക് താൽപര്യമുള്ള ഒന്നിലധികം സ്ഥാപനങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാം

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും ഡിസംബർ മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

രജിസ്‌ട്രേഷൻ: www.sdcentre.org

ഫോൺ: 0484-2556530

ഇ-മെയിൽ: sdckalamassery@gmail.com

അഭിമുഖ തീയതി: ഡിസംബർ 5

രജിസ്‌ട്രേഷൻ അവസാന തീയതി: ഡിസംബർ 4

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments