Saturday, July 11, 2026
No menu items!
Homeവാർത്തകൾമട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു.

മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു.

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടം.ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അലവില്‍ സ്വദേശിയും നാലുപേര്‍ ബംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവില്‍ സ്വദേശി ഷാന്‍ സുഹൃത്തുക്കളോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.വഴിയരികിലെ തണല്‍മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ അകപ്പെട്ട യാത്രക്കാരെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മട്ടന്നൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments