Tuesday, August 4, 2026
No menu items!
Homeവാർത്തകൾഡിസംബര്‍ 31വരെ ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാം

ഡിസംബര്‍ 31വരെ ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാം

തിരുവനന്തപുരം: ആധാര്‍ ആപ്പിലൂടെ സൗജന്യമായി ജനങ്ങള്‍ക്ക് ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബര്‍ 31വരെ. നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു മാത്രമാണ് ഈ സൗജന്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളു.ആധാറുമായി ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ അവരുടെ ആധാര്‍ വിവരങ്ങള്‍ എവിടെ, എപ്പോള്‍ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും സാധിക്കും. കൂടാതെ നിലവില്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു ആധാര്‍ ആപ്പിലൂടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും, അതോടൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും 75 രൂപ നിരക്കില്‍ സാധിക്കും.

സംസ്ഥാനത്ത് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി, നോഡല്‍ ഏജന്‍സിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സര്‍ക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആധാറിൽ സൗജന്യമായി ഡോക്യുമെന്റ് അപ്‌ഡേറ്റ് നടത്താം:

ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി 14 ജൂൺ 2027 വരെ പുതുക്കാം. https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. ആധാർ കേന്ദ്രങ്ങളിൽ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 75 രൂപയാണ്.5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും സൗജന്യമാണ്. അതുപോലെ 5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളിൽ സൗജന്യമാണ്.പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

പരാതി പരിഹാരം:

സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments