ഇൻഡിഗോ എയർലൈൻസിൽ ജോലി നേടാൻ മികച്ച അവസരം. ക്യാബിൻ ക്രൂ വിഭാഗത്തിൽ നിയമനം നടത്താൻ കമ്പനി കൊച്ചിയിൽ അഭിമുഖം നടത്തുന്നു. പ്ലസ് 2 ആണ് യോഗ്യത. മുൻ പരിചയം നിർബന്ധമില്ല. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ രജിസ്ട്രേഷനും അസസ്മെന്റും നിർബന്ധമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്തവരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിക്കുക.
യോഗ്യതാ മാനദണ്ഡങ്ങൾ
- മുൻപരിചയമില്ലാത്ത ഉദ്യോഗാർഥികൾക്ക് 18–27 വയസ്സാണ് പ്രായപരിധി.
- സാധുവായ ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്.അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു പാസായിരിക്കണം.
- ഇംഗ്ലീഷിലും ഹിന്ദിയിലും വ്യക്തമായി സംസാരിക്കാനുള്ള കഴിവ് ആവശ്യമാണ്.
- കുറഞ്ഞത് 155 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും വേണം.
- യൂണിഫോമിൽ കാണാവുന്ന ടാറ്റൂകൾ അനുവദനീയമല്ല.
- ഇന്ത്യയിലെ വിവിധ ബേസുകളിലേക്ക് മാറി ജോലി ചെയ്യാനുള്ള സന്നദ്ധതയും ആവശ്യമാണ്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം ?
ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അപേക്ഷ എങ്ങനെ സമർപ്പിക്കണം എന്നറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത വിഡിയോ കാണുക.

