Tuesday, June 16, 2026
No menu items!
Homeവാർത്തകൾഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയവും ഈജിപ്തും സമനിലയിൽ

ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയവും ഈജിപ്തും സമനിലയിൽ

ന്യൂയോർക്ക്: 2026 ലെ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയവും ഈജിപ്തും സമനിലയിൽ. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ച വച്ച മത്സരത്തിൽ കളിയുടെ ആദ്യ പകുതിയിൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ഈജിപ്താണ് ആദ്യം ലീഡ് എടുത്തത്. പത്തൊൻപതാം മിനിറ്റിൽ മുഹമ്മദ് സലായുടെ പക്കൽ നിന്നും ലഭിച്ച കൃത്യതയാർന്ന ഒരു പാസിനെ മനോഹരമായി വിനിയോഗിച്ചുകൊണ്ട് ഇമാം അഷൂർ തൊടുത്തുവിട്ട അതിശക്തമായ ഒരു ഷോട്ടാണ് ഈജിപ്തിന് ആദ്യ ഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഉടനീളം കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയത്തിന് വലിയ രീതിയിൽ ഭീഷണി ഉയർത്താൻ ഈജിപ്ഷ്യൻ പടയ്ക്ക് സാധിച്ചു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതെ പതറിയ ബെൽജിയം നിരയെ ഈജിപ്ത് പൂർണ്ണമായും സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി കളിക്കളത്തിൽ ഇറങ്ങിയ ബെൽജിയം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കിയത് ബെൽജിയത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. കളിയുടെ അറുപത്തിയാറാം മിനിറ്റിൽ ബെൽജിയം തങ്ങളുടെ സമനില ഗോൾ കണ്ടെത്തി. ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ പിഴവിൽ നിന്നാണ് ഈ ഗോൾ പിറന്നത്. തോമസ് മ്യൂനിയർ ബോക്സിലേക്ക് ലുക്കാക്കുവിനെ ലക്ഷ്യമാക്കി നൽകിയ അപകടകരമായ ഒരു ക്രോസ്, ഈജിപ്ഷ്യൻ പ്രതിരോധ താരം യാസർ ഇബ്രാഹിമിന്റെ ശരീരത്തിൽ തട്ടി ദിശമാറി വന്നപ്പോൾ മുഹമ്മദ് ഹാനിക്ക് അത് കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചില്ല. ഹാനിയുടെ കാലിൽ തട്ടിയ പന്ത് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിജയം കൈപ്പിടിയിലൊതുക്കാൻ ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ബെൽജിയം താരം ബ്രാൻഡൻ മെഷെലെയുടെ മികച്ചൊരു ഹെഡ്ഡർ ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈർ അസാമാന്യമായ മികവോടെയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ ലുക്കാക്കുവിന് ലഭിച്ച ഒരു സുവർണ്ണാവസരം ഗോൾപോസ്റ്റിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പോവുകയും ചെയ്തു. ഗ്രൂപ്പ് ജിയിലെ വളരെ ആവേശകരമായ ഈ ഉദ്ഘാടന മത്സരത്തിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടുകൊണ്ട് കളം വിടുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments