തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിക്കും. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ

