കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ കേരളത്തിലെ ആദ്യത്തെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിലാണ് കൺവെൻഷൻ. ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ഒത്തു ചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിലൂടെ പ്രവർത്തകർ തമ്മിൽ പരസ്പരം പരിചയപ്പെടുകയാണ് പ്രധാന ലക്ഷ്യം.കൂട്ടായ്മയെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകൾ കൺവെൻഷനിൽ നടക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. മെയ് ന് കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമര്‍ശം.സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ കോക്രോച്ച് പരാമർശം സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. അഭിജീത് ദീപ്‌കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ സോഷ്യൽമീഡിയ ഹാൻഡിലുകൾ തുറന്നതോടെ വൻ പിന്തുണയാണ് ലഭിച്ചത്. ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ പരിഹസിച്ചുകൊണ്ട് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ നയങ്ങളും ചർച്ച ചെയ്യുന്ന ലക്ഷക്കണക്കിന് മീമുകളാണ് ഈ പേജിലൂടെ പ്രചരിച്ചത്.പ്രതിഷേധം ശക്തമായതോടെ താൻ രാജ്യത്തെ യുവാക്കളെ കുറിച്ചല്ല സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷക രംഗത്തേക്കും മാധ്യമ രംഗത്തേക്കും കടന്നുകൂടി വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നവരെയാണ് താൻ ‘പരാന്നഭോജികൾ’ എന്ന് വിളിച്ചതെന്നും, ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.സോഷ്യൽമീഡിയയിൽ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സിജെപിയുടെ രണ്ട് ലക്ഷത്തിലധിം ഫോളോവേഴ്സുള്ള എക്സ് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും കേന്ദ്രം ഇടപെട്ട് പൂട്ടിച്ചിരുന്നു.



