Friday, July 24, 2026
No menu items!
Homeവാർത്തകൾശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചു; പരിഹാരക്രിയയും പ്രായശ്ചിത്ത പൂജകളും ചെയ്യും ഇതോടെ ദേവസ്വം...

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചു; പരിഹാരക്രിയയും പ്രായശ്ചിത്ത പൂജകളും ചെയ്യും ഇതോടെ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണകാലമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

ശബരിമല: ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.’ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്ന പഴയ തന്ത്രി കണ്ഠരര് രാജീവരുടെ കത്ത് ദേവസ്വം ബോര്‍ഡ് പരിശോധിച്ചു. അതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനായി തലമുതിര്‍ന്ന മൂന്ന് തന്ത്രിമാരുടെ സമിതി രൂപികരിച്ചു. അവരുമായി ആശയവിനിമയം നടത്തിയ ശേഷം തന്റെ ശുപാര്‍ശ ബോര്‍ഡിന് മുന്നില്‍ വെക്കും. അതിനുശേഷം അക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംയ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും’- കെ ജയകുമാര്‍ പറഞ്ഞു.ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതില്‍ ബോര്‍ഡ് സമിതിയില്‍ എതിര്‍പ്പില്ലെന്നും സമിതിയെ വച്ചത് ഇക്കാര്യത്തില്‍ വിവാദം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ ഭാഗമായാണെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ തീര്‍ഥക്കുളവുമായി ബന്ധപ്പെട്ട് 2018ലെ ദേവപ്രശ്‌നത്തില്‍ പറഞ്ഞിട്ടുള്ള പരിഹാരങ്ങളും പ്രായശ്ചിത്ത പൂജകളും നടത്താന്‍ ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ദേവപ്രശ്‌നത്തില്‍ പറഞ്ഞ പരിഹാരപൂജകളില്‍ ഗുരുവായൂരില്‍ ഒരുപാല്‍പായസം നടത്തുകമാത്രമാണ് ചെയ്തത്. പലക്ഷേത്രങ്ങളിലും പോയി ചെയ്യേണ്ടവയുണ്ട്‌. പരിഹാരക്രിയകള്‍ക്കും മറ്റുമായി അഞ്ച് ലക്ഷം രൂപനീക്കി വച്ചതായും അദ്ദേഹം പറഞ്ഞു. പരിഹാരക്രിയയും പ്രായശ്ചിത്ത പൂജകളും ചെയ്യുന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണകാലമായിരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments