Saturday, June 6, 2026
No menu items!
Homeവാർത്തകൾആമിയുടെ മരണാനന്തര ജീവിതവും ഭഗവാൻ കൃഷ്ണനുമായുള്ള പ്രണയവും ഇതിവൃത്തമായ പ്രിയ ശ്യാമിന്റെ നീർമാതളം...

ആമിയുടെ മരണാനന്തര ജീവിതവും ഭഗവാൻ കൃഷ്ണനുമായുള്ള പ്രണയവും ഇതിവൃത്തമായ പ്രിയ ശ്യാമിന്റെ നീർമാതളം പൂക്കുന്ന ഖബർ പ്രകാശിതമായി

തിരുവനന്തപുരം : എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ പ്രിയ ശ്യാമിന്റെ നോവൽ, നീർമാതളം പൂക്കുന്ന ഖബർ പ്രകാശിതമായി. കാട്ടാൽ പുസ്തകമേളയിൽ വച്ച് ഫാദർ ബോബി ജോസ് കട്ടിക്കാട് പ്രകാശനം ചെയ്ത പുസ്തകം ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ സ്വീകരിച്ചുകൊണ്ട് സംസാരിച്ചു. കവി മുരുകൻ കാട്ടാക്കട, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കുമാർ, ജെ ആർ അജിത, മനീഷ റാണി, പ്രിയ ശ്യാം, പി വിവേകാനന്ദൻ എന്നിവർ പങ്കെടുത്തു. പ്രണയത്തിന്റെ രാജകുമാരി ആമിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും മരണാനന്തരജീവിതവും ഭഗവാൻ കൃഷ്ണനുമായുള്ള പ്രണയവും ഒക്കെയാണ് നോവലിന്റെ ഇതിവൃത്തം. പ്രിയ ശ്യാമിന്റെ അഞ്ചാമത് പുസ്തകമാണിത്. മൈത്രി ബുക്സ് ആണ് പ്രസാധകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments