Thursday, November 5, 2026
No menu items!
Homeവാർത്തകൾപട്ടികജാതി, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിര്‍ബന്ധിത റൊട്ടേഷന്‍ നടപ്പാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പട്ടികജാതി, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിര്‍ബന്ധിത റൊട്ടേഷന്‍ നടപ്പാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിര്‍ബന്ധിത റൊട്ടേഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സംവരണ മണ്ഡലങ്ങള്‍ എങ്ങനെ നിശ്ചയിക്കണമെന്നത് നിയമനിര്‍മ്മാണ സഭയുടെ നയപരമായ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കോടതികള്‍ക്ക് അതില്‍ നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തദ്ദേശസ്ഥാപനങ്ങളിലേതിന് സമാനമായി സംവരണ മണ്ഡലങ്ങള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കദിപൂര്‍ അസംബ്ലി മണ്ഡലത്തിലെ വോട്ടറായ ജഗദീഷ് സിങ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കദിപൂര്‍ മണ്ഡലം നിലവില്‍ വന്നതുമുതല്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പട്ടികജാതി വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഒരേ മണ്ഡലം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് സമൂഹത്തിന്റെ പൊതുതാല്‍പ്പര്യത്തിന് പകരം ഏതാനും രാഷ്ട്രീയ കുടുംബങ്ങള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. അതിനാല്‍ ഭരണഘടനയുടെ 243D, 243T അനുച്ഛേദങ്ങള്‍ വഴി പഞ്ചായത്തുകളിലും നഗരസഭകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണത്തിലെ റൊട്ടേഷന്‍ മാതൃക നിയമസഭകളിലും പാര്‍ലമെന്റിലും ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ 2002-ലെ ഡിലിമിറ്റേഷന്‍ ആക്റ്റിലെ സെക്ഷന്‍ 9(1)(c) ശരിവെച്ച അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് തള്ളി. വോട്ട് ചെയ്യാനുള്ള അവകാശവും ഒരു പ്രത്യേക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള അവകാശവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും, ജനറല്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് മറ്റ് പൊതുമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ യാതൊരു തടസ്സവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.വോട്ട് ചെയ്യേണ്ടത് പാർട്ടിക്കാണ്, ജാതിക്കോ മതത്തിനോ അല്ല”ബഹുകക്ഷി ജനാധിപത്യത്തിൽ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള നിരവധി രാഷ്ട്രീയ പാർട്ടികളുണ്ട്. വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തേണ്ടത് പാർട്ടികൾക്കാണ്, അല്ലാതെ സ്ഥാനാർത്ഥിയുടെ ജാതിക്കോ മതത്തിനോ അല്ല. നിങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രീയ നിലപാടിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാമെന്ന് വാദത്തിനിടെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.നിയമങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിനെയാണ് സമീപിക്കേണ്ടത്. റൊട്ടേഷൻ തത്വം നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ജനപ്രതിനിധികളെ സമീപിച്ച് രാഷ്ട്രീയ സമവായം ഉണ്ടാക്കാനും വേണമെങ്കിൽ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കാനും ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments