Wednesday, August 19, 2026
No menu items!
Homeവാർത്തകൾഅമിത്ഷാ യുടെ അധ്യക്ഷതയിൽ തെന്നിന്ത്യൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്നും, നാളെയും ചെന്നൈയിൽ

അമിത്ഷാ യുടെ അധ്യക്ഷതയിൽ തെന്നിന്ത്യൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്നും, നാളെയും ചെന്നൈയിൽ

ചെന്നൈ: തെന്നിന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന മുഖ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മേഖലയിലെ മുഖ്യമന്ത്രിമാരുടെ സമ്മേളനം ആഗസ്റ്റ് 19, 20 തീയതികളിൽ ചെന്നൈയിൽ നടക്കും. നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരിയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. മണ്ഡല പുനർ നിർണയം, നദീജലം പങ്കിടൽ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയവയിൽ ചർച്ച നടക്കും. കാവേരി നദീജലം പങ്കിടൽ, മേക്കേദാട്ടു ഡാം നിർമാണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് യും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ ഇതിനിടയിൽ പ്രത്യേക കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments