Thursday, October 8, 2026
No menu items!
Homeവാർത്തകൾഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ഇടിമിന്നലേറ്റു

ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ഇടിമിന്നലേറ്റു

ലഖ്‌നൗ: ബിഹാറിലെ പറ്റ്നയില്‍ നിന്ന് ലക്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ഇടിമിന്നലേറ്റു. പിന്നാലെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ലക്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഏകദേശം 17,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന് മിന്നലേറ്റത്. മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിറ്റ് മുൻപാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയും ആലിപ്പഴ വർഷവുമാണ് അപകടത്തിന് കാരണമായതെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി. ലാൻഡിംഗിന് ശേഷം വിമാനം അടിയന്തര അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. ഡി.ജി.സി.എയുടെ സാങ്കേതിക അനുമതി ലഭിച്ച ശേഷമേ വിമാനം ഇനി സർവീസ് നടത്തുകയുള്ളൂ. കഴിഞ്ഞ മാസവും ഇൻഡിഗോയുടെ മറ്റൊരു വിമാനത്തിന് മോശം കാലാവസ്ഥ കാരണം അപകടമുണ്ടായിരുന്നു. ഗുവഹാത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ എ321നിയോ (A321neo) വിമാനം കടുത്ത കാറ്റും മോശം കാലാവസ്ഥയും കാരണം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ തട്ടി ‘ടെയിൽ സ്ട്രൈക്ക്’ നേരിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments