തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തും. ഇന്ന് 4 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആണ് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും നാളെയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ആഴ്ച തന്നെ കലാവർഷമെത്തുമെന്ന മുന്നറിയിപ്പുണ്ട്. എന്നാൽ എൽനിനോ പ്രതിഭാസം ഡിസംബർ വരെ നിലനിൽക്കുന്നതിനാൽ കാലവർഷം ദുർബലമായിരിക്കുമെന്നും വേണ്ട അളവിൽ മഴ ലഭിക്കാൻ സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം വരും ദിവസങ്ങളിലും മഴ കനക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.



