Thursday, July 23, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് ഇന്ന് കെ എസ് യു വിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു . നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനും രാഹുല്‍ ഗാന്ധി അടക്കമുളള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ വിദ്യാര്‍ത്ഥികളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള എംപിമാരെ ആക്രമിക്കുന്ന മോദി ഭരണകൂട ഭീകരതയ്ക്ക് എതിരെയാണ് വിദ്യാഭ്യാസ ബന്ദെന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ എസ് യു പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

KSUസംസ്ഥാനത്തെ മുഴുവന്‍ കോളേജ് ക്യാമ്പസ്സുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കണമെന്നും ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കണമെന്നും കെ എസ് യു ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥി സമരത്തിനെതിരെയുളള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വെളളിയാഴ്ചയാണ് രാജ്യവ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം. 20ാം തിയ്യതി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചതിന് എതിരെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്. എഐഎസ്എഫും നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments