Saturday, July 18, 2026
No menu items!
Homeവാർത്തകൾവൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികളുമായി കെഎസ്ഇബി; NTPC, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ...

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികളുമായി കെഎസ്ഇബി; NTPC, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികളുമായി കെഎസ്ഇബി. NTPC, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം.കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്റി കമ്മീഷൻ ഇന്ന് അടിയന്തരമായി പരിഗണിക്കും. ഇരു കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ഇന്നുതന്നെ അനുമതി നൽകിയേക്കും. യൂനിറ്റിന് 5.96 രൂപ നിരക്കിൽ രണ്ട് കമ്പനികളും 100 മെഗാവാട്ട് വീതം നൽകും. ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ 14 വരെയാണ് കരാർ കാലാവധി.

സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. കഴിഞ്ഞദിവസം പലതവണയായി ഒന്നരമണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയില്‍ 500 മെഗാവാട്ടിന്റെ വര്‍ധനവാണ് രേഖപ്പടുത്തിയിരിക്കുന്നത്. മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത് മൂലം വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 4600-4800 ആയി. ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും വൈദ്യുതി മന്ത്രി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments