ന്യൂഡൽഹി: കരിങ്കടലിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു കേന്ദ്രം വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 18നാണ് ആക്രമണം ഉണ്ടായത്. റഷ്യൻ സമുദ്രമേഖലയിൽവച്ച് എംവി ഒമോർഫി (MV OMORFI) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. റഷ്യൻ സമുദ്രമേഖലയിൽവച്ച് എംവി ഒമോർഫി (MV OMORFI) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് കേന്ദ്രസർക്കാർ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടന്ന സമയത്ത് കപ്പലിൽ 10 ജീവനക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അതിൽ മൂന്നുപേർ ഇന്ത്യൻ പൗരന്മാരായിരുന്നു. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

