Friday, July 24, 2026
No menu items!
Homeവാർത്തകൾമോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി

മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർത്ഥികളെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളും രാഹുൽ മുന്നോട്ടുവെച്ചു.”മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർത്ഥികൾ ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ ഈ അർധരാത്രി വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. 1. പ്രധാനെ പുറത്താക്കുക. 2. വിദ്യാർത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക. 3. മാപ്പ് പറയുക,” രാഹുൽ ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments