വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്. തകർന്നുവീഴാൻ പോകുന്നു, ഇനി സമയമില്ലെന്നായിരുന്നു പൈലറ്റിന്റെ അവസാന സന്ദേശം. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല

