Thursday, October 22, 2026
No menu items!
Homeവാർത്തകൾഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള അവാർഡ്

ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള അവാർഡ്

ചേർത്തല: ചേർത്തല നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ പ്രബന്ധത്തിന് മികച്ച പ്രബന്ധത്തിനുള്ള അവാർഡ് .ബ്ലൂ ഇക്കണോമിയിൽ ഇംഗ്ലീഷ് ഭാഷയുടെ സാധ്യതകളും വികസന മാതൃകകളും എന്ന വിഷയത്തിൽ പൂനെയിലെ എംഐടി സർവകലാശാലയിൽ നടന്ന 56-ാമത് എൽടായ് (ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) കോൺഫറൻസിൽ ,ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അവതരിപ്പിച്ച ഗവേഷണത്തിനാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചത്.ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ് എൽടായ് കോൺഫറൻസ്. പൂനെയിലെ എംഐടി ആർട്സ്-ഡിസൈൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ ഈമാസം ഏഴു മുതൽ 10 വരെ നടന്ന കോൺഫറൻസിൽ പങ്കെടുത്ത സർവകലാശാല-കോളേജ് അധ്യാപകരുടെ ആയിരത്തോളം പ്രബന്ധങ്ങളിൽ നിന്നാണ് ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ പ്രബന്ധം തിരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments