ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ ആകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. 1250 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി അപേക്ഷകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ അപേക്ഷിക്കാം. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത,ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ 6.പ്രായപരിധി: 2027 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രധാന തീയതികൾഅപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 27
അവസാന തീയതി: 2026 നവംബർ 25
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ നടപടികൾക്കിടെ ആധാർ പരിശോധന ആവശ്യമാണ്. ആധാറിലെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും പുതുക്കിയതാണെന്ന് ഉറപ്പാക്കണം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകളും തയ്യാറാക്കി വയ്ക്കണം.

