Thursday, October 22, 2026
No menu items!
Homeവാർത്തകൾപാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ട്രെയിനുകള്‍...

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ട്രെയിനുകള്‍ വൈകിയോടും

തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാറശാലയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയത്. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടു. താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍, മധുരൈ – പുനലൂര്‍ എക്‌സ്പ്രസ്, താംബരം തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ് ഈ മൂന്ന് ട്രെയിനുകളാണ് പിടിച്ചിട്ടത്. കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വൈകുകകയാണ്. രണ്ട് ദീര്‍ഘദൂര ട്രെയിനുകളും വൈകും. ഗുരവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്. പൂനെ കന്യാകുമാരി എക്‌സ്പ്രസ് വൈകും. നാഗര്‍കോവില്‍ നിന്ന് പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് ഉള്‍പ്പടെ നിരവധി ലോക്കല്‍ ട്രെയിനുകളും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments