Monday, July 6, 2026
No menu items!
Homeവാർത്തകൾനോര്‍വേയോട് തോറ്റതിന് പിന്നാലെ ബ്രസീലിയന്‍ താരം നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞത് ഫുട്‌ബോള്‍ പ്രേമികൾക്ക് വേദനയായി

നോര്‍വേയോട് തോറ്റതിന് പിന്നാലെ ബ്രസീലിയന്‍ താരം നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞത് ഫുട്‌ബോള്‍ പ്രേമികൾക്ക് വേദനയായി

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്‍. ഫുട്‌ബോള്‍ പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്‍വി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വികാരനിര്‍ഭരമായ നിമിഷങ്ങള്‍മത്സരം അവസാനിച്ചതോടെ വികാരാധീനനായ നെയ്മര്‍ നിയന്ത്രണം വിട്ട് കരയുന്നത് കാണാമായിരുന്നു. തളര്‍ന്നുപോയ തന്റെ നായകനെ ആശ്വസിപ്പിക്കാന്‍ സഹതാരം റാഫിഞ്ഞ ഓടിയെത്തിയതും, ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു. പിന്നാലെ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാം ലോകകപ്പ് കളിക്കുന്ന നെയ്മര്‍ക്ക് ഒരിക്കല്‍ പോലും ടീമിനെ ലോക ചാമ്പ്യന്മാരാക്കാന്‍ കഴിഞ്ഞിരുന്നില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments