Wednesday, November 18, 2026
No menu items!
Homeവാർത്തകൾനിർമിത ബുദ്ധി (എഐ) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ 10 ശതമാനത്തോളം തൊഴിലുകൾക്ക് പകരമായേക്കാമെന്ന് ഐബിഎം...

നിർമിത ബുദ്ധി (എഐ) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ 10 ശതമാനത്തോളം തൊഴിലുകൾക്ക് പകരമായേക്കാമെന്ന് ഐബിഎം ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ

ന്യൂഡൽഹി: നിർമിത ബുദ്ധി (എഐ) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ 10 ശതമാനത്തോളം തൊഴിലുകൾക്ക് പകരമായേക്കാമെന്ന് ഐബിഎം ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ. എഐ നിരവധി തൊഴിലുകൾ ഇല്ലാതാക്കില്ലെന്നും മറിച്ച് വ്യത്യസ്തമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.ലോകത്തെ ഏകദേശം 60 ശതമാനം തൊഴിലുകളും എഐക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്തവയാണെന്ന് അരവിന്ദ് കൃഷ്ണ ചൂണ്ടിക്കാട്ടി. പാചകം, ഹൈവേകളിലെ ട്രക്ക് ഡ്രൈവിങ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ ജോലികൾ എന്നിവ ഇതിന് ഉദാഹരണമാണ്. ബാക്കിയുള്ള 40 ശതമാനം വരുന്ന വൈറ്റ് കോളർ (ഓഫീസ്) ജോലികളിൽ പകുതിയോളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ ഏറ്റെടുത്തേക്കാം. ഈ മാറ്റത്തെ നേരിടാൻ സമൂഹം തയ്യാറാകണമെന്നും, തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ഈ 10 ശതമാനം ആളുകൾക്ക് പകരം തൊഴിൽ മാർഗങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മൊത്തത്തിലുള്ള തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അരവിന്ദ് കൃഷ്ണ വ്യക്തമാക്കി. ”നിലവിലുള്ള ജോലികൾക്ക് പകരമായി നൂറുകോടിയോളം എഐ ഏജന്റുകളെ നിർമിക്കേണ്ടി വരും. ആരാണ് ഈ ഏജന്റുകളെ നിർമിക്കുക? അവയുടെ പ്രവർത്തനം കൃത്യമാണെന്ന് ആരാണ് പരിശോധിക്കുക? ഇതിലൂടെ പഴയ ജോലികൾക്ക് പകരം പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്”- അദ്ദേഹം പറഞ്ഞു. പ്രോഗ്രാമിങ്, കോഡിങ് മേഖലകളിലെ വൈദഗ്ധ്യം കാരണം ഇത് ഇന്ത്യക്ക് വലിയ അവസരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എഐ സ്വാധീനം ചെലുത്തുന്ന മൂന്ന് പ്രധാന മേഖലകൾപ്രോഗ്രാമിങ്: മിക്ക മനുഷ്യരേക്കാളും മികച്ച രീതിയിൽ കോഡ് എഴുതാൻ എഐ ഏജന്റുകൾക്ക് സാധിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ 30 മുതൽ 40 ശതമാനം വരെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.കസ്റ്റമർ എക്‌സ്പീരിയൻസ്: ഉപഭോക്തൃ സേവനത്തിലും മികച്ച ഉത്തരങ്ങൾ കണ്ടെത്തുന്നതിലും എഐ വലിയ മാറ്റങ്ങളുണ്ടാക്കും. കൃത്യമായ സേവനം ലഭിക്കുന്നതിലൂടെ ഉപഭോക്താക്കൾ കൂടുതൽ സംതൃപ്തരാകും.എന്റർപ്രൈസ് ഓപ്പറേഷൻസ്: പ്രൊക്യുർമെന്റ്, അക്കൗണ്ടിങ്, എച്ച്ആർ തുടങ്ങിയ ബിസിനസ് പ്രവർത്തനങ്ങളിൽ എഐ ഉപയോഗിക്കാനാകും. എന്നാൽ ബിസിനസ് പ്രക്രിയകൾ പുനഃക്രമീകരിക്കേണ്ടതിനാൽ ഈ മേഖലയിൽ കൂടുതൽ ജോലികൾ നടക്കാനുണ്ട്.വൈദ്യശാസ്ത്രം, കാൻസർ ചികിത്സ, മികച്ച ആരോഗ്യപരിപാലനം, തട്ടിപ്പുകൾ തടയൽ എന്നീ മേഖലകളിൽ എഐ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഇക്കാര്യത്തിൽ താൻ ശുഭാപ്തിവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യക്ക് മുന്നിലുള്ള അവസരങ്ങൾഎഐ സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നവരായി ജനങ്ങളെ മാറ്റുന്നതിനുള്ള പരിശീലനമാണ് ഇന്ത്യയിൽ ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് അരവിന്ദ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഇന്ത്യ സ്വന്തമായി ‘സോവറിൻ എഐ’ (Sovereign AI) മേഖലയിൽ നിക്ഷേപം നടത്തണം. എഐ ഏജന്റുകളെ ഏറ്റവും നന്നായി നിർമിക്കാനും ബിസിനസ് ആവശ്യങ്ങൾക്കായി എഐയെ ഫലപ്രദമായി ഉപയോഗിക്കാനും സാധിച്ചാൽ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.യുഎസ് – ചൈന എഐ മത്സരവും എൻവിഡിയയുടെ ഭാവിയുംഅമേരിക്കയും ചൈനയും തമ്മിലുള്ള എ.ഐ മത്സരത്തിൽ സാങ്കേതികവിദ്യയുടെ കാര്യത്തിൽ അമേരിക്കയാണ് മുന്നിലെന്ന് അരവിന്ദ് കൃഷ്ണ വിലയിരുത്തി. ചാറ്റ് ജിപിടി ആന്ത്രോപിക്കിന്റെ ക്ലോഡ് , ഓപ്പസ്, മിത്തോസ്, ഫേബിൾ, ഗൂഗിളിന്റെ ജെമിനി എന്നിവയോട് കിടപിടിക്കുന്ന മോഡലുകൾ ചൈനയ്ക്കില്ല. ശാസ്ത്രീയമായ മുന്നേറ്റത്തിൽ അമേരിക്ക തുടരുമ്പോഴും, ബിസിനസ് ആവശ്യങ്ങൾക്കും കസ്റ്റമർ സർവീസിനും ഓട്ടോണമിക്കും എഐ വ്യാപകമായി ഉപയോഗിക്കുന്ന കാര്യത്തിൽ ചൈനയാണ് മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് കമ്പനിയിൽ നിന്ന് പടിയിറങ്ങിയാലുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എൻവിഡിയ ഇപ്പോൾ വളരെ ശക്തമായ നിലയിലാണെന്ന് അദ്ദേഹം മറുപടി നൽകി. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മികച്ചൊരു നേതാവിനെ കണ്ടെത്താൻ സാധിച്ചാൽ എൻവിഡിയക്ക് പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാൻ കഴിയും. വ്യക്തികൾ പ്രധാനമാണെങ്കിലും എഐ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ ഇതിനകം തന്നെ ശക്തമായി മുന്നോട്ട് പോയിക്കഴിഞ്ഞതിനാൽ വലിയ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അരവിന്ദ് കൃഷ്ണ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments