Wednesday, November 18, 2026
No menu items!
Homeവാർത്തകൾആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതുവരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയായാൽ മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും നിരോധനമുണ്ടാകും.

ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും നിരോധന പരിധിയിൽ ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളർകോട് വാർഡുകളിലാണ് നിയന്ത്രണം.

ഹരിപ്പാട്, മാവേലിക്കര നഗരസഭകൾക്ക് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. പട്ടികയിലെ അവസാന നാല് ഗ്രാമപഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. പൊതുജനങ്ങളും വ്യാപാരികളും പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

മനുഷ്യരിലേക്കും പകരാം; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിത പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും രോഗബാധയുണ്ടായാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാം.

മനുഷ്യരിൽ പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കഫത്തിൽ രക്തം കാണപ്പെടുക, ഗുരുതരമായ ശ്വാസകോശ അണുബാധകൾ എന്നിവയും ഉണ്ടാകാം.രോഗബാധിത പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നവർക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. ആശുപത്രികളിലെത്തുന്നവരും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ അണുബാധാ നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം

രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കണം. ചത്ത പക്ഷികളെ കൈകൊണ്ട് തൊടരുത്. പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിച്ചാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.നിയന്ത്രണങ്ങളില്ലാത്ത പ്രദേശങ്ങളിൽപ്പോലും മാംസവും മുട്ടയും നന്നായി വേവിച്ചുമാത്രം ഉപയോഗിക്കണം. പാതിവേവിച്ച ഭക്ഷണം ഒഴിവാക്കുകയും പച്ചമാംസവും പാകംചെയ്ത ഭക്ഷണവും കൈകാര്യം ചെയ്യാൻ പ്രത്യേകം പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുകയും വേണം.Bird Flu Alert in Alappuzhaകോടിയേരിയോട് പാര്‍ട്ടി നേതൃത്വം നന്ദികേട് കാട്ടി; ഇതാണോ പിണറായി പറയുന്ന ഊഷ്മള ബന്ധം; സിപിഎം വിട്ട് ഭാര്യാ സഹോദരന്‍കള്ളിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശംപക്ഷികളെ കൊന്നുനശിപ്പിക്കുന്ന കള്ളിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും നിർബന്ധമായും പി.പി.ഇ കിറ്റ്, എൻ-95 മാസ്ക്, കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഉപയോഗശേഷം ഇവ സുരക്ഷിതമായി സംസ്കരിക്കണം.ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ ഒസെൽറ്റമിവിർ കഴിക്കണം. സമ്പർക്ക വിവരങ്ങളും മരുന്ന് കഴിച്ചതിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരണമെന്നും നിർദ്ദേശമുണ്ട്.SummaryBird Flu Alert in Alappuzha, Chicken, Duck, Egg and Meat Sales Banned for a Week.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsAppDownload the Samakalika Malayalam App to follow the latest news updates Bird Flu Alert in AlappuzhaAdvertisementRelated StoriesCongress force closes bank in protest @ Alappuzhaബാങ്ക് വായ്പാ വിവാദം ഒത്തുതീർന്നു; വ്യാപാരിയുടെ 41 ലക്ഷം രൂപയുടെ കുടിശ്ശിക എഴുതിത്തള്ളുംBird flu in Alappuzhaആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കുംLocal Holiday declared in Alappuzhaചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധിOne Year Old Child Murder Father Arrestedമാവേലിക്കരയിൽ ഒന്നര വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; കരച്ചിലിന്റെ ദേഷ്യത്തിലെന്ന് മൊഴി, പിതാവ് അറസ്റ്റിൽAdvertisementമൂത്രം പൂർണമായി പോകാത്തത്: പ്രോസ്റ്റേറ്റ് വീക്കത്തിന്റെ മറഞ്ഞ ലക്ഷണംProsta-Guardd|Sponsored45ന് ശേഷം മൂത്രധാര ദുർബലമോ? പ്രോസ്റ്റേറ്റ് വളർച്ചയുടെ ലക്ഷണംProstaGaurd|Sponsored50 കഴിഞ്ഞാലും ഊർജ്ജം — ഇവർ എന്ത് ചെയ്യുന്നു?Herb69|Sponsored40-ന് ശേഷം ക്ഷീണമോ? കാരണം ഇതാകാം [അറിയൂ]Herb69|SponsoredSM LogoThe New Indian ExpressDinamaniKannada PrabhaIndulgexpressEdexliveCinema ExpressEventxpressThe Morning StandardTNIE E-PaperDinamani E-PaperMalayalam Vaarika E-PaperIndulge E-PaperAbout UsContact UsTerms of UsePrivacy Policy© samakalikamalayalam 2026Powered by Quintype

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments