Thursday, November 12, 2026
No menu items!
Homeവാർത്തകൾനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) നടത്തുന്ന പ്രഫഷനൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന്...

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) നടത്തുന്ന പ്രഫഷനൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അവസരം; ഓൺലൈനിൽ നവംബർ 30നകം അപേക്ഷിക്കാം

ന്യൂഡൽഹി: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അഹ്മദാബാദിലും വിവിധ കാമ്പസുകളിലുമായി 2027–28 അധ്യയനവർഷം നടത്തുന്ന പ്രഫഷനൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസൈൻ പ്രഫഷനലാകാനും രൂപകൽപനാരംഗത്ത് മികവ് നേടാനും അനുയോജ്യമായ കോഴ്സുകളും പഠനസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. ഓൺലൈനിൽ നവംബർ 30നകം അപേക്ഷിക്കാം. പ്രോഗ്രാമുകൾ സ്പെഷലൈസേഷനുകൾ: മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) ഇന്റഗ്രേറ്റഡ്: 5.5 വർഷം.സ്പെഷലൈസേഷനുകൾ/ഡിസിപ്ലിനുകൾ: കമ്യൂണിക്കേഷൻ ഡിസൈൻ: ഗ്രാഫിക് ഡിസൈൻ, ഡിസൈൻ ഫോർ മൂവിങ് ഇമേജസ്, ഇന്ററാക്ഷൻ ഡിസൈൻ, സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ഡിസൈൻ, ഡിജിറ്റൽ എക്സ്പീരിയൻസ് ആൻഡ് ഇന്ററാക്ടിവ് ഡിസൈൻ, അനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ. ഇൻഡസ്ട്രിയൽ ഡിസൈൻ: പ്രോഡക്ട് ഡിസൈൻ, പ്രോഡക്ട് ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോ മൊബൈൽ ഡിസൈൻ. സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ടെക്സ്റ്റയിൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ, ടെക്സ്റ്റയിൽ ഇന്നൊവേഷൻ ആൻഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ-അപ്പാരൽ ആൻഡ് ലൈഫ് സ്റ്റൈൽ ഡിസൈൻലൈഫ് സ്റ്റൈൽ അക്സസറി ഡിസൈൻ. സ്പെഷൽ എക്സ്പീരിയൻസ് ഡിസൈൻ: എക്സിബിഷൻ ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്. ഡിജിറ്റൽ ഡിസൈൻ ഫ്യൂച്ചേഴ്സ്: ഡിജിറ്റൽ നെയിം ഡിസൈൻ, ഇൻററാക്ഷൻ ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ. ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്): നാലുവർഷം. സ്പെഷലൈസേഷനുകൾ: ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്): രണ്ടര വർഷം. സ്പെഷലൈസേഷനുകൾ: അനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി ഡിസൈൻ, അപ്പാരൽ ഡിസൈൻ, ലൈഫ് സ്റ്റൈൽ അക്സസറി ഡിസൈൻ, ടെക്സ്റ്റയിൽ ഡിസൈൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്, എക്സിബിഷൻ ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, ഡിജിറ്റൽ ഗെയിം ഡിസൈൻ, ടോയി ആൻഡ് ഗെയിം ഡിസൈൻ, ട്രാസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ, ഡിസൈൻ ട്രെൻഡ്സ് ആൻഡ് ഫ്യൂച്ചേഴ്സ്, ഡിസൈൻ എജുക്കേഷൻ സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, യൂനിവേഴ്സൽ ഡിസൈൻ. വിശദവിവരങ്ങൾ: https://admissions.nid.edu.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments