Thursday, November 12, 2026
No menu items!
Homeവാർത്തകൾകൗമാര കുറ്റവാളികൾ വർദ്ധിക്കുന്നു ജൂവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി ഉൾപ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കാൻ കേരളം

കൗമാര കുറ്റവാളികൾ വർദ്ധിക്കുന്നു ജൂവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി ഉൾപ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കാൻ കേരളം

തിരുവനന്തപുരം: സമീപകാലത് കൗമാരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ വൻ വർധനവുണ്ടായ സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി ഉൾപ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കാൻ കേരളം. ഇതുസംബന്ധിച്ച നിർദേശങ്ങൾ തയാറാക്കാൻ ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന അഭിപ്രായമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണക്കുമുള്ളത്. നിലവിലെ ജുവനൈൽ ജസ്റ്റിസ് ആക്‌ടിലെ പഴുതുകളും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും മുതലെടുത്താണ് കടുത്ത രീതിയിലുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നതെന്ന വിലയിരുത്തലിലാണ് സർക്കാർ. ജുവനൈൽ ജസ്റ്റിസ് ആക്ട് കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാറിന് പരിമിതികളുണ്ട്. അതിൽ നേരിട്ട് മാറ്റങ്ങൾ വരുത്താനോ അന്തിമ തീരുമാനമെടുക്കാനോ സംസ്ഥാനത്തിന് പരിമിതികളുണ്ട്. അതിനാലാണ് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിക്കുന്നത്. 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം 2021ൽ ഭേദഗതി ചെയ്തെങ്കിലും പല പോരായ്മകളുമുണ്ടെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് അഭിരാമെന്ന 17കാരനെ കൊലപ്പെടുത്തിയ സംഘം പദ്ധതിയിട്ടതും പൊലീസ് പിടികൂടിയാൽ പ്രതിയായ 17കാരൻ കുറ്റം സമ്മതിക്കാനായിരുന്നു. അപ്പോൾ കൂടുതൽ ശിക്ഷ കിട്ടില്ലെന്ന ധാരണയിലാണിത്. അടുത്തിടെ കൗമാരക്കാർ ഉൾപ്പെട്ട നിരവധി കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2021ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ ഭേദഗതിയിൽ ചില മേഖലകളിൽ ഒന്നിലധികം പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വരുത്തിയ ചില മാറ്റങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നതാണ് യാഥാർഥ്യം. 2015ലെ ജെ.ജെ ആക്ടിലെ ഭേദഗതിയിൽ ചില ഗുരുതര കുറ്റകൃത്യങ്ങൾ കോഗ്നിസബിളിൽനിന്ന് നോൺ-കോഗ്നിസബിൾ (ഗുരുതരമല്ലാത്ത ചെറിയ കുറ്റകൃത്യങ്ങൾ) ആയി മാറ്റപ്പെട്ടിരുന്നു. ഈ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് മൂന്നുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്നതും എന്നാൽ, ഏഴു വർഷത്തിൽ കൂടാത്തതുമാണെന്നും ആ സാഹചര്യത്തിൽ അത്തരം കുറ്റകൃത്യം നോൺ-കോഗ്നിസബിൾ ആയിരിക്കുമെന്നാണ് ഭേദഗതി. അതിനാൽ പ്രായപൂർത്തിയാകാത്തവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഈ മാറ്റങ്ങളിലൂടെ കൗമാരക്കാർ പ്രതികളാകുന്ന കേസുകളിൽ പൊലീസ് നടപടികൾക്കുൾപ്പെടെ ചില നിയന്ത്രണങ്ങളുമുണ്ട്. ഇതെല്ലാം ദുരുപയോഗം ചെയ്യുന്നതാണ് പലപ്പോഴും കുട്ടിക്കുറ്റവാളികൾ വർധിക്കാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ കൗമാരക്കാരിലെ കുറ്റവാസനക്ക് തടയിടാൻ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണമുൾപ്പെടെ നടത്താനും സർക്കാർ ലക്ഷ്യമിടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments