Monday, June 1, 2026
No menu items!
Homeവാർത്തകൾടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്

ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

.തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം മൂന്നുമണിമുതൽ 4:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം.കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരപിക്കുന്നത്. കണ്ണൂരിൽ രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ ആരുമണിവരെയുമാണ് നിയന്ത്രണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments