കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് – കുറവിലങ്ങാട് കൃഷി ഭവൻ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ കർഷക ക്ഷേമ പരിപാടികളോടെ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജി തോമസ് പൂവക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി ചാത്തനാട്ട് ഉദ്ഘാടനം നിർവഹിച്ചു .തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം :- ശ്രീമതി മിനി മത്തായി , ബ്ളോക്ക് പഞ്ചായത്ത് മെംബറുംഓണിത്തിനൊരുക്കാം വിളിവിൻ്റെ വിസ്മയം – പച്ചക്കറി വിത്ത് വിതരണ ഉറ്ഘാടനം :- ശ്രീ ബിജു കുര്യൻ , ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംഹരിത വിസ്മയം ലോഗോ പ്രകാശനം :- അഡ്വ കെ കെ ശശികുമാർ , ഗ്രാമ പഞ്ചായത്ത് മെംബറും നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് സ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സാം പൈനാപ്പള്ളി , പഞ്ചായത്ത് അംഗങ്ങളായ ലിൻസി സെബാസ്റ്റ്യൻ, ജോർജ് ജി ചെന്നേലി, ജോയ്സ് അലക്സ് , രശ്മി പോൾ, ജമിനി ജോണി, സിന്ധു രവീന്ദ്രൻ , സോണിയ, കാർഷിക വികസന സമിതി അംഗം സദാനന്ദ ശങ്കർ എന്നിവർ സംസാരിച്ചു . യോഗത്തിന് കൃഷി ഓഫീസർ സന്തോഷ് കുമാർ ബി സ്വാഗതവും പഞ്ചായത്ത് മെംബർ കുമാരി മെറിൻ ബൈജു നന്ദിയും പറഞ്ഞു.പരിപാടികൾക്ക് അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ് കൃഷി വകുപ്പ് ജീവനക്കാരായ ഇന്ദു കെ സോമൻ, ഷീജ രാജേഷ് , റിൻസി മാത്യു , രമ്യ സെബാസ്റ്റ്യൻ , ജിൻസ് പ്രസാദ് എന്നിവർ നേതൃത്വം നൽകി.സമ്മേളനത്തിനോട് അനുബന്ധിച്ച് കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ചുള്ള ശില്പശാല ഫെഡറൽ ബാങ്ക് കുറവിലങ്ങാട് ബ്രാഞ്ച് മാനേജർ അന്ന ജോൺസ് മംഗലം അസിസ്റ്റൻ്റ് മാനേജർ ഡോൺ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു

